Latest NewsKeralaNews

പ്രവാസികള്‍ക്ക് പതിനാല് ദിവസം പ്രത്യേക നിരീക്ഷണം വേണം; കേരളം കേന്ദ്ര തീരുമാനം പാലിച്ചില്ലെങ്കിൽ? ആരോഗ്യവിദഗ്ധര്‍ പറയുന്നത്

കൊച്ചി: പ്രവാസികള്‍ക്ക് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്ന പതിനാല് ദിവസം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുകയായിരിക്കും അഭികാമ്യമെന്ന് ആരോഗ്യ വിദഗ്ധര്‍. കേരളത്തിലെ തീരുമാനമനുസരിച്ച് ഏഴാം ദിവസം വീട്ടിലേയ്ക്ക് അയയ്ക്കുന്നവര്‍ ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

എല്ലാവരിലും ഏഴു ദിവസത്തിനുളളില്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കണമെന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പതിനാല് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണം. തുടര്‍ന്ന് പരിശോധന. രോഗം സ്ഥിരീകരിച്ചാല്‍ കോവിഡ് ആശുപത്രികളിലേയ്ക്ക്. രോഗമില്ലെങ്കില്‍ വീട്ടിലേയ്ക്ക്മടക്കം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ഇങ്ങനെയാണ്.

ആരോഗ്യം സംസ്ഥാന കാര്യമാണെന്ന് വിശദീകരിച്ചാണ് കേന്ദ്ര നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ 14 ദിവസം പ്രത്യേക കേന്ദ്രത്തിലെ നിരീക്ഷണമാണ് രോഗപകര്‍ച്ച ഒഴിവാക്കാന്‍ വേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം. 14 ദിവസത്തിനുളളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഏഴാം ദിവസം വീട്ടിലേയ്ക്ക് മടങ്ങുന്നവര്‍ രോഗം പകര്‍ത്താം. പരിശോധനയില്‍ ഏഴുദിവസത്തിനുളളില്‍ രോഗം സ്ഥിരീകരിക്കാത്ത ആളുകള്‍ക്ക് 7 മുതല്‍ 14 ദിവത്തിനുളളില്‍ പരിശോധന പോസിറ്റീവ് ആകാനും സാധ്യതയുണ്ട്.

ALSO READ: വേണ്ടത്ര സൗകര്യങ്ങൾ ഇല്ല; അന്യ സംസ്ഥാനത്തെ റെഡ് സോണുകളിൽ നിന്നും വരുന്ന ആളുകളെ ക്വാറന്‍റീൻ ചെയ്യുന്നതിൽ വലഞ്ഞ് വയനാട് ജില്ലാ ഭരണ കൂടം

വീടുകളിൽ നിരീക്ഷണത്തില്‍ കഴിഞ്ഞയാളില്‍ നിന്ന് 10 കുടുംബാംഗങ്ങള്‍ക്ക് രോഗം പകര്‍ന്ന അനുഭവം കേരളത്തിലുണ്ട്. മാത്രമല്ല കേന്ദ്രമെടുക്കുന്ന പൊതുവായ തീരുമാനത്തില്‍ ഇളവനുവദിക്കാന്‍ സംസ്ഥാനത്തിന് കഴിയുമോ എന്നും സംശയമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button