ബെംഗളൂരു • ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിച്ചത്തിന്റെ ഭാഗമായി മദ്യവില്പന കടകള്‍ വീണ്ടും തുറന്നതിന്റെ നാലാം ദിവസം കർണാടക 165 കോടി രൂപയുടെ മദ്യം വിറ്റു.
ആദ്യ ദിവസം തന്നെ 45 കോടി രൂപയുടെ വിൽപ്പനയാണ് സംസ്ഥാനം നടത്തിയത്. ആദ്യദിവസം 3.9 ലക്ഷം ലിറ്റർ ബിയറും 8.5 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത മദ്യവും വിൽപ്പന നടത്തിയതായി എക്സൈസ് വകുപ്പ് അറിയിച്ചു.
തൊട്ടടുത്ത ദിവസം സംസ്ഥാനത്ത് 197 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്. 7.02 ലക്ഷം ലിറ്റർ ബിയറും 36.37 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത മദ്യവും രണ്ടാം ദിവസം വിറ്റു.
മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം , പച്ച, ഓറഞ്ച്, ചുവപ്പ് (നോൺ-കണ്ടെയ്നർ) സോണുകളിലെ ഒറ്റപ്പെട്ട മദ്യവിൽപ്പന ശാലകൾ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാൻ അനുവാദമുണ്ട്.
Post Your Comments