![](/wp-content/uploads/2020/05/7as20.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘം സജീവം. തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് സൈബര്‍ഡോം കണ്ടെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള തട്ടിപ്പ് സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐയ്ക്ക് കത്തയച്ചിട്ടുണ്ട്. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അയയ്ക്കുന്നതെന്ന വ്യാജേന പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Post Your Comments