Latest NewsIndiaNews

തമിഴ്‌നാട്ടില്‍ പിടിതരാതെ കുതിച്ച് കോവിഡ് : രോഗികളുടെ എണ്ണം 5000 കടന്നു

ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5000 പിന്നിട്ടു. ഇതുവരെ 5,409   പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേർക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് പേർ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 37 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെയും കോവിഡ് വ്യാപന മേഖലയായ ചെന്നൈ കോയമ്പേട് മാർക്കറ്റുമായി ബന്ധമുള്ളവരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ചികിത്സയിലുള്ള 31 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 1,547 പേരാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,825 പേർ ചികിത്സയിൽ തുടരുകയാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button