കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഷോറൂമുകളിൽ പുതിയ നിയമവുമായി മാരുതി സുസുക്കി. തങ്ങളുടെ എല്ലാ ഡീലർഷിപ്പിലും പുതിയ സാനിറ്റേഷൻ നിയമം കൊണ്ടുവരുന്നതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാരുതി സുസുക്കിയുടെ എല്ലാ ഡീലർഷിപ്പുകളിലും വളരെ വൃത്തിയോടെയും അണുവിമുക്തവും ആയിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരുകൂട്ടം വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നത്. ഒരാൾ വാഹനം വാങ്ങുവാൻ ആയി ഷോറൂമിൽ എത്തുന്ന നിമിഷം മുതൽ വാഹനത്തിന്റെ ഡെലിവറി വരെയുള്ള കാര്യങ്ങൾ എല്ലാം ശാസ്ത്രീയമായി ശ്രദ്ധിച്ചാണ് വൃത്തിയുള്ളതും അണുവിമുക്തവുമായ അന്തരീക്ഷം മാരുതി ഒരുക്കുക.
Also read : മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് ബസുകളില്‍ നാട്ടിലേക്ക് മടങ്ങാമെന്ന് ഗതാഗത വകുപ്പ്
കസ്റ്റമറുടെ തൃപ്തിയും സുരക്ഷയും തങ്ങൾക്ക് വളരെ പ്രധാനമാണ്. രാജ്യത്തെ എല്ലാ മാരുതി സുസുക്കി ഡീലർഷിപ്പുകളിലും ഇത്തരം സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഏതൊരു മാരുതി സുസുക്കി വാഹനം വാങ്ങുന്ന കസ്റ്റമറുടെയും സുരക്ഷ ഞങ്ങൾ ഉറപ്പു തരുന്നുവെന്നും മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും സിഇഒയുമായ കെനിച്ചി ആയുകാവ അറിയിച്ചു. രാജ്യത്തുടനീളമുള്ള തങ്ങളുടെ ഡീലർഷിപ്പുകളുടെ പ്രവർത്തനം പുനരാരംഭിച്ചതായും വാഹനം ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവരുടെ ഡെലിവറികൾ ആരംഭിച്ചതായും മാരുതി നേരത്തെ അറിയിച്ചിരുന്നു
Post Your Comments