
തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപം തെളിയിച്ച് കോണ്‍ഗ്രസ്. 25,000 കേന്ദ്രങ്ങളില്‍ മെഴുകുതിരി തെളിയിക്കുന്നതിന്റെ ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരസ്പരവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ മടങ്ങിയെത്തുന്ന പ്രവാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്നും വിമാനയാത്രക്കൂലിയും ക്വാറന്റൈന്‍ ചെലവും പ്രവാസികള്‍ വഹിക്കണമെന്ന നിലപാട് മനുഷ്യത്വരഹിതമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. പ്രവാസികള്‍ നാടിനു വേണ്ടി ജോലി ചെയ്തവരാണെന്നും അവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടിച്ചേർത്തു.
Post Your Comments