ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മദ്യം വീട്ടില്‍ എത്തിക്കാൻ പദ്ധതിയുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. എന്നാല്‍ ഇതിന് നിയമപരമായ അനുമതി ഇപ്പോള്‍ ഇല്ല. ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ ഉള്‍പ്പെടെ സമീപിച്ച് അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് സൂചന. കോവിഡ് മൂലം റെസ്റ്റോറന്‍റുകള്‍ അടച്ചു പൂട്ടിയതിനാലും ഫുഡ് ഹോം ഡെലിവറി കുറഞ്ഞതിനാലും ചില നഗരങ്ങളില്‍ അവശ്യവസ്തുക്കളുടെ ഡെലിവറി സൊമാറ്റോ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ഡറനുസരിച്ച് മദ്യം എത്തിയ്ക്കാന്‍ സൊമാറ്റോ ആലോചിയ്ക്കുന്നത്.
Post Your Comments