ഷാർജ: ഷാർജ ആസ്ഥാനമായുള്ള എയർലൈനായ എയർ അറേബ്യ അടുത്ത മാസം മുതൽ വിമാന ബുക്കിംഗ് ആരംഭിക്കുന്നു. ജൂൺ 1 മുതൽ ആണ് ബുക്കിംഗ് ആരംഭിക്കുന്നത്. മെയ് 30 വരെ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് എയർലൈൻ നേരത്തെ വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരുന്നു. ഏത് യാത്രക്കാർക്കും എയർ അറേബ്യ വെബ്‌സൈറ്റ് സന്ദർശിച്ച് പാകിസ്ഥാനിലെ കറാച്ചി, പെഷവാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യാം.
ഓൺലൈൻ റിസർവേഷൻ വഴി മുംബൈ, ദില്ലി, തിരുവനന്തപുരം, ബംഗ്ലാദേശിലെ ധാക്ക, ബെയ്റൂട്ട്, ലെബനൻ, കൈരോ, ഈജിപ്ത്, മോസ്കോ, റഷ്യ, മറ്റ് ചില യൂറോപ്യൻ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും ബുക്കിംഗ് തുടങ്ങും. ഓൺലൈൻ പോർട്ടൽ അനുസരിച്ച് റിട്ടേൺ ഫ്ലൈറ്റുകൾക്കും റിസർവേഷൻ ലഭ്യമാണ്. ഓൺലൈനിൽ ലഭ്യമായ ഫ്ലൈറ്റുകളുടെ ടിക്കറ്റ് യാത്രക്കാർക്ക് ബുക്ക് ചെയ്യാമെന്ന് എയർ അറേബ്യ കോൾ സെന്റർ സ്ഥിരീകരിച്ചു.
അതേസമയം, വിമാന സർവീസ് തുടങ്ങുന്ന രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. ബുക്കിംഗ് ഷെഡ്യൂൾ പ്രകാരം വിമാനങ്ങൾ സർവീസ് ആരംഭിച്ചില്ലെങ്കിൽ ടിക്കറ്റുകൾ വൗച്ചറുകളുടെ രൂപത്തിൽ തിരികെ നൽകും. കമ്പനി അറിയിച്ചു.
Post Your Comments