ന്യൂഡല്‍ഹി: യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിന് നാവികസേന കപ്പലുകള്‍ക്ക് യുഎഇ അനുമതി നല്‍കാന്‍ വൈകുമെന്ന സൂചന. യു എ ഇ ഭരണകൂടം സേനാ കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്‍കാത്തതാണ് യാത്ര വൈകാന്‍ കാരണം. തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു.
read also : പ്രവാസികളുടെ കാത്തിരിപ്പ് സഫലമാകുന്നു; മടക്കയാത്രക്ക് കുവൈറ്റിൽ നിന്ന് ആദ്യ വിമാനം വെള്ളിയാഴ്ച്ച
യുഎഇ അനുമതി വൈകുമെന്ന് അറിയിപ്പ് ലഭിച്ചതായി നാവികസേന അധികൃതര്‍ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിനും ഈ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്കാകും യുഎഇ ഭരണകൂടം ആദ്യം അനുമതി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. കരയ്ക്ക് അടുപ്പിക്കാന്‍ യുഎഇ സര്‍ക്കാരിന്റെ അനുമതി കിട്ടാത്തത് കാരണം കപ്പലുകള്‍ ഇപ്പോഴും കടലില്‍ തന്നെ തുടരുകയാണ്. അനുമതിക്കായി കാത്തിരിക്കാന്‍ വിദേശകാര്യമന്ത്രാലയം നാവികസേന കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കി.
കപ്പലുകള്‍ വ്യാഴാഴ്ച ദുബായില്‍ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യു.എ.ഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന.
Post Your Comments