ദോഹ : ഖത്തറില്‍ ഇന്ന് 830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17972 ആയി. പുതിയ രോഗികളില്‍ മിക്കവരും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേര്‍ക്ക് കൂടി രോഗം ഭേദമായി.
പുതിയ കണക്കുകള്‍ പ്രകാരം 17972 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2070 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 3201 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 112963 ആയി. 15890 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. 12 പേരാണ് ഖത്തറില്‍ ഇതുവരെ മരിച്ചത്
Post Your Comments