Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു : രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു. 24 മണിക്കൂറിനിടെ 3,201 പേരില്‍ നടത്തിയ പരിശോധനയിൽ 830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,792ലെത്തി. 146 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവുടെ എണ്ണം 2,070 ആയി ഉയർന്നു. .15,890 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12ആയി ഉയർന്നു. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,129,63 ആയി വർധിച്ചു.

Also read : പ്രവാസികളുടെ മടക്കം; ​ഗർഭിണികളുടെ ക്വാറന്റൈനെക്കുറിച്ചുള്ള സർക്കാർ തീരുമാനം ഇപ്രകാരം

ഒമാനില്‍ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 67 വയസുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 13ആയി. അഞ്ച് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ എട്ടു വിദേശികളുമാണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button