NattuvarthaLatest NewsKeralaNews

പ്രവാസികളുടെ മടക്കം; ​ഗർഭിണികളുടെ ക്വാറന്റൈനെക്കുറിച്ചുള്ള സർക്കാർ തീരുമാനം ഇപ്രകാരം

പൊതുവായ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; പ്രവാസികളുടെ മടക്കം, പ്രവാസികൾ തിരികെ എത്തുമ്പോൾ പൊതുവായ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ വിദേശ രാജ്യങ്ങളിൽനിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗർഭിണികളെ ക്വാറന്റൈനിൽനിന്ന് ഒഴിവാക്കും, മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില് അറിയിച്ചതാണ് ഇക്കാര്യം, ഗര്ഭിണികൾക്ക് വീടുകളിലേക്ക് പോകാം, അവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും അറിയിച്ചു.

എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിവരുന്ന പ്രവാസികളുടെ കാര്യത്തിൽ കരുതലോടെയാണ് സർക്കാർ ഇടപെടുന്നത്, അവർക്കുവേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്, വിദേശ രാജ്യങ്ങളില് പെട്ടുപോയ കേരളീയർ നാളെ മുതല് കേരളത്തിൽ മടങ്ങിയെത്തുകയാണ്, അവരുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങള് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്, സിവിൽ വ്യയോമയാന മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികള് മടങ്ങിയെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button