IndiaNews

ഭക്ഷണവും പണവുമില്ല ; മഹാരാഷ്ട്രയിൽ നിന്ന് 20 പേരടങ്ങുന്ന സംഘത്തോടൊപ്പം ഗർഭിണിയായ യുവതി നടക്കുന്നത് 500 കിലോമീറ്റർ

മുംബൈ : മഹാരാഷ്ട്രയിൽ നിന്നും കൊച്ചു കുട്ടികൾ ഉൾപ്പെടെ 20 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം  7 മാസം ഗർഭിണിയായ യുവതി നടക്കുന്നത് 500 കിലോമീറ്റർ. ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് മുംബൈയിൽ നിന്നും തങ്ങളുടെ ഗ്രമമായ ബുൽധാനയിലേക്കാണ് നികിത എന്ന യുവതി യാത്ര ചെയ്യുന്നത്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഭക്ഷണത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പണവും തീർന്നു. സർക്കാരിൻ്റെ ഭാഗത്തു നിന്ന് കാര്യമായ സഹായമില്ല. മടങ്ങിപ്പോകാനുള്ള ട്രെയിൻ ഉടനെ എത്തുമെന്ന് കരുതുന്നുമില്ല. അതുകൊണ്ടാണ് നടക്കാൻ തീരുമാനിച്ചത്. 12 മണിക്കൂറായി നടക്കാൻ തുടങ്ങിയിട്ട്. ഒരു തവണ കുറച്ച് സമയം ഇരുന്നു. ഇന്നലെ രാത്രി 7 മണിക്ക് നടക്കാൻ തുടങ്ങിയതാണ്.”- നികിത പറയുന്നു.

പൊലീസ് സ്റ്റേഷനിലേക്ക് പോയി യാത്രാനുമതി ചോദിച്ചപ്പോൾ അവർ അടിച്ചു എന്നാണ് സംഘത്തിലുണ്ടായിരുന്നു ഒരാൾ പറഞ്ഞത്.  വഴിയിലും പൊലീസിനെ ഭയന്നാണ് അവരുടെ പോക്ക്. സംഘത്തിൽ ഒപ്പമുള്ള മറ്റൊരു യുവതി തൻ്റെ മക്കളെ തോളിലും ഇടുപ്പിലും വെച്ചാണ് യാത്ര ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button