ന്യൂ ഡൽഹി : ലോക്ഡൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മരണം കോവിഡ് ബാധിച്ചെന്ന് പരിശോധനാഫലം. ന്യൂ ഡൽഹിയിൽ ഭാരത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അമിത് കുമാറാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംശയത്തെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് ബാധിച്ചാണ് മരണമെന്ന് വ്യക്തമായത്. സ്വകാര്യ ലാബിലെ ഫലം പോസ്റ്റീവായെങ്കിലും സർക്കാർ ആശുപത്രിയിലെ ഫലം കൂടി ലഭിച്ചതിനു ശേഷമാകും ഔദ്യോഗിക അറിയിപ്പെന്നു ഡൽഹി പോലീസ് പിആർഒ വ്യക്തമാക്കി.
ഇതാദ്യമായിട്ടാണ് ഡൽഹി പൊലീസിൽ ഒരാൾ കോവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പനിയും ശ്വാസതടസവുമടക്കമുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഡൽഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം അദ്ദേഹത്തിനൊപ്പം ജോലി ചെയ്തവരോട് ഐസൊലേഷനില്‍ പോകാൻ ആവശ്യപ്പെട്ടു. ഡൽഹിയിൽ ഇതുവരെ 70 ഓളം പോ ലീസുകാര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 9 പേര്‍ക്ക് രോഗം ഭേദമായി.
Post Your Comments