ബെംഗളൂരു : അതിഥി തൊഴിലാളികള്‍ക്കായുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. കര്‍ണാടകയാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ബിഹാറിലെ ദാനാപുടിലേക്ക് അഞ്ച് ദിവസത്തേക്ക് ദിവസേന രണ്ടു ട്രെയിനുകള്‍ വേണമെന്ന് റെയില്‍വേയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആവശ്യമില്ലാത്തതിനാല്‍ അഭ്യര്‍ഥന പിന്‍വലിക്കുകയാണെന്ന് നോഡല്‍ ഓഫിസര്‍ എന്‍ മഞ്ജുനാഥ് പ്രസാദിന്റെ കത്തില്‍ പറയുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ ശേഷമേ അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ കഴിയൂവെന്നും അതുവരെ സംസ്ഥാനത്ത് തുടരണമെന്നും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ക്യാപ്റ്റന്‍ മാനിവന്നന്‍ ട്വീറ്റ് ചെയ്തു.
അതിഥി തൊഴിലാളികള്‍ക്കായി ഞായറാഴ്ച മുതല്‍ എട്ടു ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു. 9,583 തൊഴിലാളികളെ മടക്കി അയച്ചു. ദാനാപുട് (മൂന്ന് ട്രെയിനുകള്‍), ഭുവനേശ്വര്‍, ഹതിയ, ലക്‌നൗ, ബര്‍ക്കകാന, ജയ്പുര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തിയത്.
Post Your Comments