കുവൈത്ത്; കാത്തിരിപ്പ് സഫലമാകുന്നു, പ്രവാസികളുടെ തിരിച്ചുപോക്ക് ആരംഭിക്കാനിരിക്കെ ആദ്യഘട്ടത്തില്‍ കുവൈത്തില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തത് അഞ്ചു വിമാനങ്ങള്‍, ഓരോ വിമാനത്തിലും 200 യാത്രക്കാരാണുണ്ടാവുക, ആദ്യ വിമാനം വെള്ളിയാഴ്ചയാണ്.
ഹൈദരാബാദിലേക്കാണ് ആദ്യ യാത്ര, ശനിയാഴ്ച കൊച്ചിയിലേക്കും ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോട്ടേക്കും കുവൈത്തില്‍നിന്ന് വിമാനമുണ്ട്, ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് രോഗികള്‍, ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, വയോധികര്‍, ജോലി നഷ്ടമായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് തിരിച്ചുകൊണ്ടുപോവുന്നത്.
ഇത്തരത്തിൽ ആദ്യഘട്ടത്തില്‍ 1000 പേരെയാണ് കുവൈത്തില്‍നിന്ന് കൊണ്ടുപോവുന്നത്, വിമാന ടിക്കറ്റ് പ്രവാസികള്‍ സ്വന്തം വഹിക്കണം. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് 19,000 രൂപയാണ് ടിക്കറ്റ് നിരക്ക്, തൊഴില്‍ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭീമമായ യാത്രാചെലവ് ഭാരമാവും. ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്തില്‍നിന്നാണ് കൂടിയ നിരക്ക് പുറത്ത് വന്നിട്ടുള്ളത്.
ഈ മാസം മേയ് ഏഴുമുതല്‍ 14 വരെയായി ആദ്യഘട്ടത്തില്‍ 15,000 ഇന്ത്യക്കാരെയാണ് വിവിധ രാജ്യങ്ങളില്‍നിന്ന് തിരിച്ചുകൊണ്ടുവരുന്നത്, 64 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്, ആദ്യദിവസം കുവൈത്തില്‍നിന്ന് വിമാനമില്ല. കോവിഡ് ബാധിതരെ കൊണ്ടുപോകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കുമുമ്പ് വൈദ്യപരിശോധന നടത്തും. ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാകും യാത്രയെന്നും അധികൃതർ.
Post Your Comments