
എറണാകുളം : ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ യുവാവിന് ദാരുണാന്ത്യം. എറണാകുളം കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര പിണർമുണ്ടയിലെ ഫ്ലാറ്റിൽ അസം സ്വദേശി അസീബുൾ റഹ്മാനാണ് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന അസം സ്വദേശി റഷീദുൾ ഇസ്ലാമിനു (19) പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ആറേകാലോടെ ‘ക്ലേസിസ് ഹൈറ്റ്സ്’ എന്ന15 നില ഫ്ളാറ്റിന്റെ ആറാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
Also read : തമിഴ്നാട്ടില്‍ നിന്ന് ലോഡുമായി കേരളത്തിലേയ്ക്ക് വന്ന ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരണം
മുറിയിൽ കൂട്ടിയിട്ടിരുന്ന പിവിസി പൈപ്പുകൾ, പെയിന്റ്, കടലാസുകൾ, തെർമോക്കോൾ സീലിംഗുകൾ തുടങ്ങിയവയ്ക്കാണ് തീപിടിക്കുകയായിരുന്നു. പട്ടിമറ്റം, തൃക്കാക്കര അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. പ്രാഥമിക നിഗമനത്തിൽ രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.പരിക്കേറ്റയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments