
വാളയാർ: 24 മണിക്കൂറിനിടെ കേരള തമിഴ്നാട് അതിർത്തിയായ വാളയാറില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 2920 മലയാളികള്‍. തമിഴ്നാടിന്റെ പരിശോധന വൈകുന്നതിനാല്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. അന്യ സംസ്ഥാന പ്രവാസികളുടെ മടക്ക യാത്രാനുമതി പാസുകൾ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിർത്തി ചെക്ക് പോസ്റ്റുകൾ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നോർക്കയിൽ ഇനി മുതൽ റജിസ്റ്റർ ചെയ്യേണ്ടതില്ല.
ചെക്ക് പോസ്റ്റിലെത്തുന്നവർ വൈദ്യ- എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയക്ക് വിധേയമാകേണ്ടതാണ്. ഇതിനായി യാത്രാ പെർമിറ്റുകൾ കയ്യിലോ മൊബൈലിലോ കരുതണം. എല്ലാ യാത്രക്കാരും കോവിഡ്19 ജാഗ്രതാ മൊബൈൽ ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.രോഗലക്ഷണങ്ങൾ ഉള്ളവരെ തൊട്ടടുത്ത കോവിഡ് സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റുകയും അല്ലാത്തവരെ വീടുകളിലേക്ക് ക്വാറന്റൈനിനായി അയയ്ക്കുകയുമാണ് ചെയ്യുക.
മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാൻ പോകുന്നവർക്ക് യാത്രക്കും തിരിച്ചുവരാനുമുള്ള പാസുകൾ യാത്രക്കാരന്റെ ജില്ലാ കളക്ടറാണ് നൽകേണ്ടത്. ഇവർ ക്വാറന്റൈൻ നടപടി ക്രമങ്ങൾ പാലിക്കുകയും പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള കളക്ടറുടെ അനുമതി വാങ്ങേണ്ടതുമാണ്.
നോർക്കയിൽ മടക്കയാത്രാ റജിസ്‌ട്രേഷൻ പൂർത്തീകരിച്ചവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി. https://covid19jagratha.kerala.nic.in എന്ന ജാഗ്രതാ പോർട്ടലിൽ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അനുമതി വാങ്ങുന്നതിന് സംവിധാനങ്ങളായിട്ടുണ്ട്. ഇതിനായി അപേക്ഷിക്കേണ്ട ലിങ്കുകൾ കർണാടക -https://sevasindhu.karnataka.gov.in/sevasindhu/English തമിഴ്‌നാട്-https://tnepass.tnega.org ആന്ധ്രാപ്രദേശ് www.spandana.ap.gov.in തെലുങ്കാന dgphelpline-coron@tspolicegov.in,ഗോവ www.goaonline.gov.in( helpdesk no 08322419550)
യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ അതത് ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471-2781100,2781101) ബന്ധപ്പെടാവുന്നതാണ്.
Post Your Comments