NattuvarthaLatest NewsKeralaNews

കോവിഡ് ഭയത്തിൽ നാട്ടുകാർ ; കോവിഡ് സ്ഥിതീകരിച്ച മുട്ട ലോറി ഡ്രൈവറെത്തിയത് കൂത്താട്ടു കുളത്തും കോട്ടയത്തും

കൊച്ചി; കോവിഡ് ഭയത്തിൽ നാട്ടുകാർ, തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നു മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു, മെയ് മൂന്നിന് രാവിലെ ആറുമണിക്കാണ് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നും കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി ഇയാള്‍ എത്തിയത്, തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മാര്‍ച്ച്‌ നാലിന് തിരിച്ചു പോയി.

എന്നാൽ ഇയാളുമായി കൂടുതല്‍ പേര്‍ സമ്പർക്കത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം, യാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളുടെ സാമ്പിള്‍ ശേഖരിച്ചു, കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു, രോഗം സ്ഥിരീകരിച്ചയാളെ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരെ കോട്ടയത്ത് ക്വാറന്റീനിലാക്കി, തിങ്കളാഴ്ചയാണു ലോറി കോട്ടയം ജില്ലയില്‍ അയര്‍കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങളിലെ കടകളില്‍ എത്തിയത്, 10 പേരും പ്രൈമറി ലോ റിസ്ക് കോണ്‍ടാക്ടുകളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കൂടാതെ തമിഴ്നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ എടുത്ത സാംപിള്‍ ഫലം പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരോടു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു, കൂടുതല്‍ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button