News

കോവിഡ് : ഗൾഫ് രാജ്യത്ത് ഒരാൾ കൂടി മരിച്ചു

മസ്‌ക്കറ്റ് : ഒമാനില്‍ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 67 വയസുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 13ആയി. അഞ്ച് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ എട്ടു വിദേശികളുമാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം 98 പേർക്ക് കൂടി ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 56 വിദേശികളും 42 പേർ ഒമാൻ സ്വദേശികളുമാണെന്നും രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2735 ലെത്തിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു. രോഗ മുക്തി നേടിയവരുടെ എണ്ണം 858ആയി ഉയർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button