വാഷിങ്ടണ്‍: ഇപ്പോഴത്തെ കൊറോണ വൈറസ് കൂടുതല്‍ അപകടകരം . തീവ്രതയുടെ ആഴം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം. ഇപ്പോള്‍ ലോകത്ത് കാണുന്ന കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി സ്ഥിരീകരിച്ച് യുഎസ് ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞര്‍ കണ്ടെത്തുകയായിരുന്നു. ഈ വിഭാഗം ആദ്യത്തെ കൊവിഡ് പടര്‍ത്തിയ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണ്. ഒരു തവണ കോവിഡ് ബാധിച്ച് ഭേദമായവരെ വീണ്ടും ആക്രമിക്കുന്ന തരത്തിലുള്ളതാണ് ജനിതക മാറ്റം സംഭവിച്ച ഈ വൈറസ്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
‘ജനിത വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗ്ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും കണ്ടെത്തി. പിന്നീട് മാര്‍ച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു’, എന്നാണ് ലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മനുഷ്യന്റെ ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള മുള്ളുപോലുള്ള ഭാഗത്തെയാണ് ജനിതക വ്യതിയാനം ബാധിക്കുന്നത്.
Post Your Comments