IndiaNews

ലൈംഗികതയെക്കുറിച്ച് നമ്മള്‍ സ്വകാര്യമായി മാത്രം സംസാരിക്കുന്നത് തുടരുന്നിടത്തോളം കാലം ‘ബോയ്‌സ് ലോക്കര്‍ റൂം’ പോലെയുള്ള സോഷ്യൽമീഡിയ ഗ്രൂപ്പുകൾ ആവര്‍ത്തിക്കുമെന്ന് വിദഗ്ധര്‍

14-15 വയസ് പ്രായമുള്ള സ്‌കൂള്‍ കുട്ടികളും ചുരുക്കം കോളജ് വിദ്യാര്‍ഥികളുമാണ് ഗ്രൂപ്പിലുണ്ടായിരുന്നത്

ന്യൂഡൽഹി : പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനെ കുറിച്ച് ചർച്ച നടത്തിയ ആൺകുട്ടികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് പൊലിസ് കയ്യോടെ പൊക്കിയ ആ സംഭവം ഇന്ത്യ മുഴുവൻ ചർച്ചയായിരിക്കുകയാണ്. ദക്ഷിണ ഡല്‍ഹിയിലും നോയ്ഡയിലുമുള്ള അഞ്ച് പ്രമുഖ സ്‌കൂളുകളിലെ കൗമാരക്കാരായ ഇരുപതോളം വിദ്യാര്‍ഥികളാണ് ഈ ഗ്രൂപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റും പങ്കുവെക്കുക, ശരീരഭാഗങ്ങളെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുക, ബലാത്സംഗ ലൈംഗിക കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കും വിധം ചര്‍ച്ച ചെയ്യുക എന്നിവയായിരുന്നു ബോയ്‌സ് ലോക്കര്‍ റൂമിലെ പ്രധാന പരിപാടി. പ്രധാനമായും 14-15 വയസ് പ്രായമുള്ള സ്‌കൂള്‍ കുട്ടികളും ചുരുക്കം കോളജ് വിദ്യാര്‍ഥികളുമാണ് ഗ്രൂപ്പിലുണ്ടായിരുന്നതെന്നാണ് പൊലീസ് നല്‍കുന്നവിവരം.

എന്നാൽ ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് കുട്ടികളെ ഇത്തരം സംഭവത്തിലേക്ക്  നയിപ്പിക്കുന്നതെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. മുംബൈയിലെ സൈക്കോതെറാപിസ്റ്റായ പത്മ രാവരി ഇതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്

സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ ബഹുമാനവും സമ്മതവും എന്താണെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റെ വരവോടെ എന്തും ഏതും നിയന്ത്രണങ്ങളില്ലാതെ ലഭിക്കുന്നത് കൗമാരക്കാരുടെ സ്വഭാവരൂപീകരണത്തെ വികലമായി ബാധിക്കാമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ലൈംഗികതയെക്കുറിച്ച് നമ്മള്‍ സ്വകാര്യമായി മാത്രം സംസാരിക്കുന്നത് തുടരുന്നിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് സൈക്കോളിസ്റ്റായ ഡോ. വര്‍ഖ ചുലാനി പറയുന്നത്. ‘സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഈ കുട്ടികള്‍ പഠിച്ചിട്ടില്ല. പുരുഷന്മാര്‍ക്ക് സുഖം പകരാനുള്ള ലൈംഗിക വസ്തുക്കളായി മാത്രം സ്ത്രീകളെ കാണുന്ന രീതിയും സംസ്‌കാരവും മാറാതെ ഇതിന് ഒരു അറുതിയുണ്ടാവില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കുട്ടികളെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുകയാണ് വേണ്ടതെന്നാണ് മാനസികാരോഗ്യ വിദഗ്ധ ഡോ. അഞ്ജലി ഛാബ്രിയ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button