ചെന്നൈ: മദ്യത്തിന് വന്‍ തോതില്‍ വില വര്‍ധിപ്പിക്കുന്നു ,ചില സംസ്ഥാനങ്ങളില്‍ 50 ശതമാനം വരെ വില വര്‍ധനവ്. തമിഴ്‌നാട്, ആന്ധ്രാപ്രദ്ശ് സംസ്ഥാനങ്ങളാണ് മദ്യത്തിന് വില വര്‍ധിപ്പിച്ചത് . തമിഴ്‌നാട്ടില്‍ 15 ശതമാനം വില വര്‍ധനവും, ആന്ധ്രയില്‍ 50 ശതമാനം വില വര്‍ധനവുമാണ് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ ചെന്നൈ ഒഴികെ മറ്റ് ജില്ലകളില്‍ നാളെ മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റെഡ് സോണായ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള മദ്യവില്‍പ്പനശാലകള്‍ തുറക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യ തീരുമാനിച്ചിരുന്നതെങ്കിലും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തീരുമാനം തിരുത്തുകയായിരുന്നു.
പല ആളുകളും തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് വ്യാജ മദ്യം കഴിക്കുന്നതിലൂടെ ദുരന്തം ഉണ്ടാവുകയാണെന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ചെന്നൈ ഉള്‍പ്പടെയുള്ള ജില്ലകളില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചത്.
തമിഴ്‌നാടിന് പുറമെ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ കാലത്ത് മദ്യവില്‍പന തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments