കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും കൂടിയ കൊറോണ മരണനിരക്ക് പശ്ചിമ ബംഗാളില്‍ കേന്ദ്ര റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിക്കുന്ന നൂറു പേരില്‍ 12.8 പേര് ബംഗാളില്‍ മരിക്കുകയാണെന്നാണു കണക്ക്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അപൂര്‍വ ചന്ദ്ര അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. രണ്ടാഴ്ച സംസ്ഥാനത്ത് താമസിച്ചാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.
വീട്ടില്‍ വന്‍ ബോംബ് ശേഖരം ; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിങ്കളാഴ്ച മടങ്ങുന്നതിനു മുമ്പായി ഈ കണ്ടെത്തല്‍ സമിതി ബംഗാള്‍ ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയെ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞ പരിശോധനയുടെയും മോശം നിരീക്ഷണത്തിന്റെയും രോഗികളെ പിന്തുടരുന്നതില് കാണിക്കുന്ന അലംഭാവത്തിന്റെയും ഫലമാണ് ഈ കൂടിയ മരണനിരക്കെന്ന് സമിതി ചീഫ് സെക്രട്ടറിക്കു നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളില്‍ 1259 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 133 പേര് മരിക്കുകയും ചെയ്തു.
Post Your Comments