കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും വന്‍ ബോംബ് ശേഖരം കണ്ടെടുത്തു. ഭഗ്‌വാന്‍പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഖസിമൂദ്ദീന്റെ വീട്ടില്‍ നിന്നുമാണ് പോലീസ് ബോംബുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ഖസിമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഭഗ്‌വാന്‍ പൂരിലെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് പോലീസ് ബോംബ് ശേഖരം കണ്ടെടുത്തത്.
പുതുതായി നിര്‍മ്മിച്ച 90 ബോംബുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് . ബോംബുകള്‍ സ്‌ക്വാഡ് നിര്‍വ്വീര്യമാക്കി. വീട്ടിലെ പൂന്തോട്ടത്തിലായിരുന്നു ഇയാള്‍ ബോംബുകള്‍ ഒളിപ്പിച്ചു വെച്ചത്. ഖസിമുദ്ദീന്റെ വീട്ടില്‍ ബോംബുകള്‍ സൂക്ഷിച്ചതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭഗ്‌വാന്‍പൂരും പരിസരവും റെഡ് സോണില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇടയ്ക്കിടെ പ്രദേശത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ളതായി പോലീസ് പറഞ്ഞു. അതേസമയം ബോംബുകള്‍ കണ്ടെടുത്തത് പ്രദേശവാസികളില്‍ ആശങ്കസൃഷ്ടിച്ചിട്ടുണ്ട്.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബോംബ് ശേഖരം കേല്‍ഖരി നദിക്കരയില്‍ കൊണ്ടുപോയാണ് നിര്‍വ്വീര്യമാക്കിയത്.
Post Your Comments