
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സിആര്‍പിഎഫ് സംഘത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു ജവാന്മാര് വീരമൃത്യു വരിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സി.ആര്.പിഎഫ് അറിയിച്ചു. കഴിഞ്ഞ ദിവസം ഹന്ദ്വാര പട്ടണത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments