KeralaLatest NewsIndia

‘ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ട്രെയിനുകളില്‍ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിരിക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരണം’

കോഴിക്കോട്‌: ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ട്രെയിനുകളുടെ മടക്കയാത്രയില്‍ മറ്റു സംസ്‌ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ കൊണ്ടുവരണമെന്നു ആവശ്യം. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിങ്‌ ചെയര്‍മാന്‍ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണിആണ് ആവശ്യവുമായി രംഗത്തെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ട്രെയിനുകള്‍ ലോക്ക്‌ ചെയ്‌താണ്‌ തിരികെവരുന്നത്‌.

മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു ധാരാളം മലയാളികള്‍ കേരളത്തിലേക്ക്‌ വരാന്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. അവര്‍ക്കു തിരികെ വരാന്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച്‌ ഈ ട്രെയിനുകള്‍ ഉപയോഗപ്പെടുത്തണം-അദ്ദേഹം പറഞ്ഞു. അതേസമയം അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചു .

വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, രോഗബാധിതര്‍ ഉള്‍പ്പെടെയുള്ളവരാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ തിരികെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രപേര്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നു എന്നതിനെ കുറിച്ച്‌ സര്‍ക്കാരിന് വ്യക്തമായ കണക്കില്ല. ഇത് തൊഴിലാളികള്‍ക്ക് മാത്രമല്ല, മറ്റ് സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്ന വ്യദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയവര്‍ക്ക് കൂടിയുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്.

ഗൾഫിൽ വെച്ച് മോദിയുടെ വീഡിയോ ഷെയർ ചെയ്ത ഡ്രൈവറെ മർദ്ദിച്ചവരെ നാട് കടത്തണമെന്ന ആവശ്യവുമായി അമിത് ഷായ്ക്ക് കത്ത് നല്‍കി ശോഭാ കരന്തലജെ എംപി

കഴിഞ്ഞ ശനിയാഴ്ച മാത്രം ദക്ഷിണ റയില്‍വേ 25 ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തിയത്. ഈ ട്രെയിനുകള്‍ തിരിച്ച്‌ കാലിയായാണ് മടങ്ങുന്നത്.കേരള സര്‍ക്കാര്‍ നേരത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ ചിഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്ന മാലയാളികളെ ഇതിനോടകം തന്നെ ഏറെക്കുറെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമായിരുന്നു.

ഇതിനായി കേരള സര്‍ക്കാര്‍ ഒരു സംസ്ഥാനവുമായി ചര്‍ച്ച നടത്തിയിട്ടില്ല. പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഇവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ല എന്നും സുരേന്ദ്രൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button