തിരുവനന്തപുരം: മലയാളികള്‍ക്ക് നാട്ടിലെത്താനായി സര്‍ക്കാർ ഇതുവരെ പ്രത്യേക ട്രെയിന് വേണ്ടി ആവശ്യപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഗുരുതര പിഴവാണ്. ‘ശ്രമിക്’ ട്രെയിന്‍ നിരക്കിന്റെ 85% സബ്സിഡിയെന്ന ബിജെപി വാദം ശരിയല്ല. ആദ്യ നിര്‍ദേശത്തില്‍ സബ്സിഡി പരാമര്‍ശമില്ല. ടിക്കറ്റ് നിരക്കിനൊപ്പം അധികചാര്‍ജ് ഈടാക്കാനാണ് നിർദേശമെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടി മോദിയുടെ മന്‍ കി ബാത്തിന്റെ പതിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു. മാസം ഒരു കോടി മുടക്കി ഹെലികോപ്റ്റര്‍ എടുത്തത് എന്തിനെന്നു ചെന്നിത്തല ചോദിച്ചു. ഉപദേശകര്‍ക്കും ഭരണപരിഷ്കാര കമ്മിഷനും വന്‍തുകയാണു നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments