Latest NewsKeralaIndia

അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് വാങ്ങുന്നത് ബോധപൂര്‍വമെന്നു റെയില്‍വേ: കാരണം ഇത്

റെയില്‍വേയുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ വിശദീകരണം.

തിരുവനന്തപുരം:അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ബോധപൂര്‍വമാണെന്ന വിശദീകരണവുമായി റെയില്‍വേ. യാത്രസൗജന്യമാക്കിയാല്‍ എല്ലാവരും യാത്ര ചെയ്യുമെന്നും റെയില്‍വേ വിശദീകരിക്കുന്നു.അടിയന്തര ആവശ്യമുള്ളവര്‍ക്ക് മാത്രം യാത്ര ഒരുക്കുകയാണ് ലക്ഷ്യം. റെയില്‍വേയുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ വിശദീകരണം.

ഇന്നലെ ബീഹാറില്‍ നിന്നുള്ളവരെ നാട്ടിലേക്കയക്കാന്‍ കഴിഞ്ഞദിവസം അഞ്ച് ട്രെയിനുകളാണ് പുറപ്പെട്ടത്. തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് മൂന്നും പാലക്കാട് ഡിവിഷനില്‍ നിന്ന് രണ്ടും നോണ്‍സ്റ്റോപ്പ് ട്രെയിനുകളാണ് പുറപ്പെട്ടത്. അഞ്ച് ട്രെയിനുകളിലായി ആറായിരത്തോളം പേരാണ് സ്വന്തംനാട്ടിലേക്കുപോയത്.ഇന്നും അഞ്ച് ട്രെയിനുകള്‍ പ്രത്യേക സര്‍വീസ് നടത്തും.തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് മൂന്നും പാലക്കാട് ഡിവിഷനില്‍ നിന്ന് രണ്ടും നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകളാണ് തൊഴിലാളികളുമായി ഇന്നലെ യാത്ര തിരിച്ചത്.

കൊറോണ പ്രതിരോധം: ലോകത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ ; രോഗബാധിതര്‍ ഇരട്ടിയാകുന്ന് 12 ദിവസം കൂടുമ്പോള്‍ മാത്രം

കോഴിക്കോട് -കത്തീഹാര്‍, കണ്ണൂര്‍ -സഹര്‍ഷ, എറണാകുളം- ബറൗണി, എറണാകുളം- മുസഫര്‍പൂര്‍, തൃശൂര്‍ -ദര്‍ബംഗ എന്നിങ്ങനെയാണ് ട്രെയിന്‍ സര്‍വീസ്. റവന്യു, തൊഴില്‍ വകുപ്പുകള്‍ക്കാണ് മടക്കായാത്രയുടെ ഏകോപനം. തിരികെ പോകാന്‍ സന്നദ്ധരായവരില്‍ നിന്നാണ് യാത്രക്കാരുടെ പട്ടിക തയാറാക്കിയത്. ഇവരെ ക്യാമ്പുകകളില്‍ നിന്ന് പ്രത്യേക ബസുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button