അബുദാബി : കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാനായി നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്തത് നാലുലക്ഷത്തിലധികം പ്രവാസി മലയാളികൾ. ഗര്‍ഭിണികളും തൊഴില്‍ നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ അടിയന്തരസാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടവരുടെ എണ്ണം ഒന്നരലക്ഷത്തിലേറെയാണെന്ന് നോര്‍ക്ക രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 61,009പേര്‍, ഗര്‍ഭിണികള്‍ 9,827, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, തൊഴില്‍ വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികള്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായ 806പേരും നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടിയന്തരമായി നാട്ടിലേക്കെത്തേണ്ട ഒന്നരലക്ഷത്തോളം മലയാളികള്‍തന്നെ മടക്കയാത്രയ്ക്കായി കാത്തിരിക്കുമ്പോഴാണ് വീസാ കാലാവധി തീർന്നവർക്കും അടിയന്തര സ്വഭാവമുള്ളവർക്കും മാത്രം ഉടൻ മടക്കത്തിന് അനുമതി നൽകാൻ കേന്ദ്ര നര്‍ദ്ദേശം. ഇതനുസരിച്ച് കേന്ദ്രപട്ടികയിൽ നിലവിലുള്ളത് രണ്ട് ലക്ഷം ഇന്ത്യക്കാർ മാത്രമാണ്.
Post Your Comments