Latest NewsKeralaNews

യാത്രാപാസ് ഇനി ലഭിയ്ക്കുക ഇവരില്‍ നിന്നു മാത്രം : പുതിയ ഉത്തരവ് പുറത്തുവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവില്‍ വന്ന ലോക് ഡൗണ്‍ മാര്‍ഗ രേഖ പ്രകാരം ജില്ലയ്ക്ക് അകത്തും അയല്‍ ജില്ലകളിലേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് വിതരണം ചെയ്യുന്നതില്‍ മാറ്റം. ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

read also : ഇന്ത്യയിലേയ്ക്ക് പ്രവാസികളുമായി എത്തുന്ന ആദ്യവിമാനം ഈ ഗള്‍ഫ് രാജ്യത്തു നിന്ന് : ഇന്ത്യയിലേയ്ക്ക് വരുന്നവരുടെ പേര് വിവരങ്ങള്‍ എംബസികള്‍ ഉടന്‍ പുറത്തുവിടും

പോലീസിന്റെ വെബ്‌സൈറ്റ്, ഫേസ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴുമണിമുതല്‍ അടുത്ത ദിവസം രാവിലെ ഏഴുമണിവരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അനുവാദം ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button