വാഷിങ്ടന്‍ : ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ഉത്ഭവിച്ചുവെന്ന് പറയപ്പെടുന്ന കൊറോണ വൈറസിനെ ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. വൈറസിന്റെ തീവ്രതയെപ്പറ്റി ചൈനീസ് സര്‍ക്കാര്‍ രാജ്യാന്തര സമൂഹത്തോടു മനഃപൂര്‍വം മറച്ചുവച്ചുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദുരിതകാലം മുന്‍കൂട്ടി കണ്ട് ഇറക്കുമതി കൂട്ടുകയും കയറ്റുമതി കുറയ്ക്കുകയുമാണു ചൈന ചെയ്തതെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) റിപ്പോര്‍ട്ടില്‍ പറയുന്നതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also : ‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ ; അമേരിക്കക്കെതിരെ ആക്ഷേപഹാസ്യ വീഡിയോയുമായി ചൈന
പകര്‍ച്ചവ്യാധിയുടെ വ്യാപനമുണ്ടാകുമെന്നു ലോകാരോഗ്യ സംഘടനയെ ജനുവരിയില്‍ അറിയിച്ചതിനു പിന്നാലെ മരുന്ന് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതി ചൈന നിര്‍ത്തിയെന്നും ഡിഎച്ച്എസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ശരിവച്ചു.
Post Your Comments