MollywoodLatest NewsCinemaNewsEntertainment

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെ നടൻ മോശം ഭാഷയിൽ സംസാരിച്ചു; നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി

സോഷ്യൽ മീഡിയിലൂടെ തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി. വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് താരം രംഗത്തെത്തിയത്. ഇരുവരും അംഗങ്ങളായ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്.

വാസുദേവനെതിരേ നടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും വാർത്തയും പ്രചരിച്ചിരുന്നു.  എന്നാല്‍ താന്‍ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി പറഞ്ഞു. നിയമനടപടികള്‍ നടക്കുന്നതിനാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പ്രതികരിക്കുന്നില്ലെന്നും നടപടികള്‍ക്കു ശേഷം പത്രക്കുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും
താരം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button