Latest NewsNewsIndia

രാജ്യത്ത് കോവിഡ് കുറയുന്നു : ജനങ്ങള്‍ പതുക്കെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്ന കാഴ്ച ഇന്ത്യയില്‍ മാത്രം

ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് മരണം ഏറുമ്പോള്‍ ഇന്ത്യ പതിയെ അതില്‍ നിന്നും മുക്തമാകുന്ന കാഴ്ചയാണ് കാണുന്നത്. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഇത് എത്രപെട്ടെന്ന് സാധിച്ചുവെന്നാണ് മറ്റ് രാജ്യങ്ങള്‍ അതിഭുതംകൊള്ളുന്നത്. കോവിഡ് പ്രതിരോധത്തിനുള്ള കര്‍ശന നിയന്ത്രണ മേഖലകള്‍ പരമാവധി കുറച്ച് രാജ്യത്തെ ജനജീവിതം സാധാരണഗതിയിലാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, പ്രധാന നഗരങ്ങള്‍ റെഡ് സോണിലാണ്.

ഗ്രാമങ്ങളില്‍ ജനജീവിതം പരമാവധി സാധാരണഗതിയിലാക്കുക, നിയന്ത്രണങ്ങള്‍ കഴിവതും ജില്ലകളിലെ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഒതുക്കുക എന്നതാണ് അടുത്ത രണ്ടാഴ്ചത്തേക്കായി കേന്ദ്രം പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ഡൗണ്‍.

ഗ്രാമങ്ങളില്‍ മാളുകള്‍ ഒഴികെ എല്ലാ കടകളും തുറക്കാമെന്നാണു കേന്ദ്രനിര്‍ദേശം. വ്യവസായങ്ങളും നിര്‍മാണമേഖലയും പ്രവര്‍ത്തിക്കും. റെഡ് സോണുകളില്‍ പോലും വ്യവസ്ഥകള്‍ക്കു വിധേയമായി കൂടുതല്‍ ഇളവുകളും പ്രവര്‍ത്തനങ്ങളും അനുവദിക്കും. എടുത്തുപറഞ്ഞു നിരോധിച്ചിട്ടില്ലാത്ത എല്ലാ കാര്യങ്ങളും സോണ്‍ തിരിച്ച് ഉപാധികളോടെ അനുവദിക്കാം. എങ്കിലും, ഏതു മേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button