തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളായി. ഇന്ന് വൈകുന്നേരം 5 മണി മുതൽ covid19jagratha.kerala.nic.in എന്ന പോർട്ടൽ മുഖേന നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിച്ച് യാത്രാ പാസുകൾക്ക് വേണ്ടി അപേക്ഷിക്കണം. ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ പേരിലായിരിക്കണം അപേക്ഷിക്കേണ്ടത്.
കേരളത്തിൽ ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖങ്ങളുള്ളവർ, ലോക്ക് ഡൗൺ കാരണം കുടുംബവുമായി അകന്നു നിൽക്കേണ്ടിവന്നവർ, ഇൻറർവ്യൂ/സ്പോർട്സ്, തീർത്ഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളിൽ പോയവർ, വിദ്യാർഥികൾ എന്നിവർക്ക് മുനഗണന ഉണ്ടായിരിക്കും. യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂ.
Post Your Comments