ന്യൂഡല്‍ഹി : ലോകം മുഴുവന്‍ കോവിഡ് പ്രതിരോധത്തില്‍ മുഴുകുമ്പോഴും ഇന്ത്യയ്ക്കതിരെ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ക്കുക എന് ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ഇസ്ലാമിക് വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള കാമ്പയിനുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇതിനു പിന്നില്‍ പകിസ്ഥാന്റെ ബുദ്ധിയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
2020 ഏപ്രിലില്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ആരംഭിച്ച 7,000 ത്തോളം അക്കൗണ്ടുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണെന്ന് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ന്യൂഡല്‍ഹിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുടേയും പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാന്‍, ശ്രമം നടത്തിയതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയെല്ലാം പാകിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ട്വീറ്റു ചെയ്യുന്നവര്‍ , ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാര്‍ അല്ലെങ്കില്‍ പൗരന്മാര്‍ എന്ന നിലയില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു.
കശ്മീരില്‍ മുസ്ലീങ്ങളെ ഉപദ്രവിച്ചുവെന്നാരോപിച്ച ഗള്‍ഫ് രാജ്യത്തെ ഒരു പ്രമുഖന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘കശ്മീരിലെ ആളുകളെ പീഡിപ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെ മരിച്ച ഒരാളുടെ ഫോട്ടോ ഇടുകയും ചെയ്തു. ഇന്ത്യന്‍ തൊഴിലാളികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന ഒമാനിലെ രാജകുമാരിയുടേതാണ് അടുത്ത ട്വീറ്റ്. ഒമാനിലെ രാജകുമാരിയായ സയ്യിദ മോന ബിന്ദ് ഫഹദ് അല്‍ സെയ്ദ്, ട്വീറ്റുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹാന്‍ഡില്‍ വ്യാജമാണെന്നും വ്യക്തമാക്കി.
ഇന്ത്യക്കെതിരായ സോഷ്യല്‍ മീഡിയ കാമ്പയിന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറിവോടും സമ്മതത്തോടെയുമാണെന്ന് വ്യക്തമാണെന്നും സുരക്ഷാ ഏജന്‍സികള്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
Post Your Comments