Latest NewsUAENewsGulf

ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു

ദുബായ് : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരണപ്പെട്ടു. ദുബായിൽ ചികിത്സയിലായിരുന്ന എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി നിസാർ ഇലവുംചാലിൽ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പ്രവാസി മലയാളികൾ കൂടി നേരത്തെ  മരണപ്പെട്ടിരുന്നു. റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്പനിയില്‍(എആര്‍സി) സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്ന ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ്(63) റാസല്‍ഖൈമയില്‍ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ റാക്‌സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22 വർഷമായി യുഎഇയിലായിരുന്നു മുഹമ്മദ് ഹനീഫ. ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന.

Also read : കോവിഡ് : ഖത്തറിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധന

അബുദാബിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചിരുന്നു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടി (48) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രിയില്‍ കഴിഞ്ഞ പതിനൊന്ന് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടിൽ അറിയിച്ചത്.രണ്ടു ദിവസത്തിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന ഏഴാമത്തെ മലയാളിയാണ് റോഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button