ന്യൂഡൽഹി; ഇപ്പോഴുള്ള ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തയാറെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രഖ്യാപിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്, വിവിധ സേവനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവ് നല്കി.
ഇപ്പോൾ ഡല്‍ഹി വീണ്ടും തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ നമ്മള് തയാറാകേണ്ടിവരുമെന്നും കേജരിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു, സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു, ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും, സ്വകാര്യ ഓഫീസുകള്‍ തുറക്കാന്‍ കഴിയുമെങ്കിലും 33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ, ഐടി ഹാര്ഡ്വെയര് നിര്‍മ്മാണം, അവശ്യ വസ്തുക്കളുടെ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ മേഖലകള്‍ തുടരാമെന്നും കേജരിവാള്‍ പറഞ്ഞു.
കൂടാതെ കടകള്‍ക്ക് ഒറ്റയക്ക, ഇരട്ടയക്ക അടിസ്ഥാനത്തില്‍ തുറക്കാം, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, സ്റ്റേഷനറി ഷോപ്പുകള്‍, മറ്റു ഷോപ്പുകള്‍ എന്നിവ തുറക്കാന്‍ കഴിയും, സാങ്കേതിക വിദഗ്ധര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്, വീട്ടുജോലിക്കാര്‍ എന്നിവരെ ജോലി ആരംഭിക്കാന്‍ അനുവദിക്കും, പൊതുഗതാഗതം ഉടന്‍ പുനഃരാരംഭിക്കില്ല, സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാം, കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കുമാണ് സഞ്ചരിക്കാന്‍ അനുമതി, ഡല്‍ഹിയില്‍ ഇതുവരെ 4,122 കോവിഡ് വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
Post Your Comments