ചെന്നൈ: ചെന്നൈയില്‍ മലയാളിക്കും കോവിഡ് സ്ഥിരീകരിച്ചു. തേനാംപേട്ടില്‍ താമസിക്കുന്ന മലയാളിയായ ചായക്കട തൊഴിലാളിയുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 വയസുള്ള പെണ്‍കുട്ടിയെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ വീട്ടിലുള്ള നാലുപേരെയും ക്വാറന്റീനിലാക്കി. അതേസമയം ചെന്നൈയിലെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്പോട്ടായ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് രോഗം ബാധിച്ചവരുടെ എണ്ണം 119 ആയി. ഒരേ സമയം പതിനയ്യായിരം പേര്‍ എത്തുന്ന ചന്തയില്‍ നിന്ന് രോഗം പകര്‍ന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു സൂചന.
ആശുപത്രികള്‍ നിറയാന്‍ തുടങ്ങിയതോടെ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ നഗരത്തിലെ വിവിധ ഐസലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ രോഗികളെ ഉള്‍കൊള്ളാന്‍ കഴിയില്ലെന്ന് കില്‍പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജും സ്റ്റാന്‍ലി മെഡിക്കല്‍ കോളജും ആരോഗ്യ വകുപ്പിന് കത്ത് നല്‍കി. ഇതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളും കോളജുകളും ഏറ്റെടുത്തു നേരത്തേ ഐസലേഷന്‍ കേന്ദ്രങ്ങളാക്കിയിരുന്നു.
Post Your Comments