
തപ്സി പന്നു നായികയായെത്തിയ ‘തപ്പഡ്’ എന്ന ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അധികവും. ആളുകളുടെ മുന്നിൽ വെച്ച് തന്നെ അടിച്ച ഭർത്താവിൽ നിന്നും ഡിവോഴ്സ് ആവശ്യപ്പെടുന്ന ഭാര്യയുടെ കഥയാണ് ഈ ചിത്രം. ഇതിന്റെ പശ്ചാത്തലത്തിൽ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പാണ് വൈറലാകുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വെറുമൊരു പെണ്ണായി നിൽക്കാൻ കഴിയില്ലെന്നും ധൈര്യത്തോടെ താൻ നേരിട്ട അവസ്ഥകളെക്കുറിച്ചും അവർ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
Read also: സമാന നക്ഷത്രങ്ങളേക്കാൾ നിഷ്ക്രിയനായി സൂര്യന് ; അസാധാരണമാംവിധമുള്ള ഈ ശാന്തത ഭാഗ്യമാണെന്ന് ഗവേഷകര്
കുറിപ്പിന്റെ പൂർണരൂപം;
സ്നേഹിക്കാം
അഭിമാനം പണയം വെയ്ക്കരുത്.. ?
::::::::::+++++:++++++++++++:::::::::++:::::++
സ്ത്രീ സുഹൃത്തുക്കളുടെ പേജുകൾ നിറച്ചും thappad സിനിമയുടെ ഓളങ്ങൾ..
ഗാർഹിക പീഡനമാണോ,
ആണേൽ ഞാനത് കാണില്ല..
അമ്മയോട് എനിക്ക് പലപ്പോഴും ദേഷ്യം വന്നിട്ടുള്ളത്,.,
എന്നിലും നാല് വയസ്സ് ഇളയ അനിയന്റെ പേരിൽ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുമ്പോഴായിരുന്നു..
അവന് ദേഷ്യം വരുന്നുണ്ട്, അവന്റെ കയ്യിന്നു കിട്ടും നിനക്ക്, തുടങ്ങിയ പ്രയോഗങ്ങൾ എന്നിലുണ്ടാക്കിയിട്ടുള്ള അമർഷം ഊഹിക്കാൻ പറ്റുന്നതിൽ ഏറെയായിരുന്നു..
അമ്മയെക്കാളും അവനെ എനിക്ക് ഇഷ്ടവും സ്നേഹവുമായിരുന്നു..
പക്ഷെ അവനെ ഇത്തരത്തിൽ ഗുണ്ട ആക്കുന്നതിനോട് അമ്മയോട് എന്നും പകയായിരുന്നു..
വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ ആദ്യ കാലത്ത്, അദ്ദേഹം ദേഷ്യത്തിൽ
എന്റെ മേലെ എറിഞ്ഞ ഒറ്റ ചെരുപ്പിലെ നാറ്റം കൂടുതൽ ആയി അനുഭവപ്പെട്ടത്,
അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യ ഇന്നലെ നിങ്ങൾ വഴക്കുണ്ടാക്കിയപ്പോൾ ചെരുപ്പൂരി ദേഹത്ത് എറിഞ്ഞല്ലേ എന്ന് ചോദിച്ചപ്പോൾ ആണ്..
വിദേശത്ത് നിന്നും എത്തിയ അവരോടു പിന്നെ എന്ത് കൊണ്ടോ സൗഹൃദം കൊണ്ട് പോകാൻ ഞാൻ തയ്യാറായില്ല..
പക്ഷെ, നീളൻ നഖത്തിലെ കൂർത്ത അറ്റം കൊണ്ട് ഭാര്തതാവിനു മേലെ പാടുണ്ടാക്കി ഞാൻ പകരം വീട്ടി..
ഞാൻ ഒരിക്കലും പ്രതിരോധിക്കാൻ ശ്രമിക്കാതെ ഇരുന്നിട്ടില്ല..
ആഞ്ഞു വീശിയ കൈത്തലം എന്റെ ചെവിയിൽ ഉണ്ടാക്കിയ വേദനയെക്കാൾ
പക്ഷെ അതിന്റെ വിശദവിവരങ്ങൾ സ്ത്രീ സുഹൃത്തിനോട് എഴുതി അറിയിച്ചത് പൊറുക്കില്ല..
മരണത്തിനു അപ്പുറമൊരു ലോകത്തും അതിനു മാപ്പില്ല..
നിങ്ങൾക്കൊരു സ്ത്രീ സുഹൃത്ത് ഉണ്ടായതല്ല എന്റെ പ്രശ്നം, അതിനപ്പുറം കാര്യങ്ങൾ ഉണ്ടെന്ന് പറയുമ്പോൾ,
അതിന് വിശദീകരണം നൽകിയാൽ എന്റെ അഭിമാനത്തിന്റെ അക്ഷരങ്ങൾ മനസ്സിലാക്കാൻ അനുഭവസ്ഥര്ക്ക് മാത്രമേ പറ്റു..
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വെറുമൊരു പെണ്ണായി നിൽക്കാൻ എനിക്ക് സൗകര്യമില്ല..
ജീവൻ പണയം വെച്ചു പല കേസുകളിലും ഇടപെട്ടിട്ടുണ്ട്..
കൊച്ചിന് വേറെ പണിയില്ലേ എന്ന് എന്നോട് വാത്സല്യമുള്ള പോലീസ് മേധാവി പോലും ചോദിച്ചിട്ടുണ്ട്..
പക്ഷെ, എന്റെ ഉള്ളിലെ ഫെമിനിസ്റ്റ് അവിടെ ജനിക്കുകയായിരുന്നു..
വിവാഹമോചനത്തിന് അച്ഛൻ പറയും പോലെ അദ്ദേഹത്തിന് എതിരെ കേസ് കൊടുത്തില്ല, എന്നത് കൊണ്ട്, അമര്ഷത്തിലും പകയിലും
അവളെ ഞാൻ ശെരിയാക്കുന്നുണ്ട് എന്ന് പറഞ്ഞു അടിക്കാൻ ഇറങ്ങിയ അച്ഛനെ കസിൻ ചേച്ചി തടഞ്ഞു..
അപ്പാപ്പാ, അവളെ തല്ലരുത്..
മോളുണ്ട് കൂടെ.. !
“” എന്റെ മോളാണ് ഇവൾ, അപ്പൂപ്പന് ശിക്ഷിക്കാൻ അവകാശമുണ്ട് “”
അമ്മയും അച്ഛനും എന്റെ മകളെ ഉപദേശിക്കുമ്പോൾ, അവളെ ഞാൻ നോക്കി.
നിങ്ങളുടെ മകൻ എന്റെ മകളുടെ ദേഹത്ത് കൈവെച്ചു, ഞാനവനെ വെച്ചേക്കില്ല എന്ന് പറഞ്ഞ വാക്കുകളുടെ ഉടമസ്ഥനായ അവളുടെ അപ്പൂപ്പനെ അവൾക്കു ജീവനാണ്..
അപ്പൂപ്പന്റെ ശ്വാസമാണ്.. എന്നാൽ,
അതിലും മേലെ ആണ് അവൾക്കു അവളുടെ അച്ഛൻ..
എന്നിട്ടും,
“” അച്ഛന് എന്നെ അടിക്കാം പക്ഷെ അമ്മയെ തൊട്ടു പോകരുതെന്ന് അവളുടെ അച്ഛനോട് പറഞ്ഞവൾ ആണ്… എന്റെ മകൾ..
കേവലം പതിനാറു വയസ്സിൽ..
നമ്മുക്ക് ഈ നാട് വിട്ടു പോകാമെന്നു, അവൾ പറയുമ്പോൾ, എനിക്കു അവളുടെ കണ്ണുകളിൽ ഒരു ധൈര്യം കാണാമായിരുന്നു.
അച്ഛന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞപ്പോൾ, അവൾ കരഞ്ഞു..
പിന്നെ അത് തെറ്റിപോയെന്നു അറിഞ്ഞപ്പോഴും അവൾ കരഞ്ഞു…
രണ്ടു കണ്ണീരിനും എന്നെ പൊളിക്കാൻ പറ്റി..
ഇനിയൊരു പുരുഷൻ നിന്റെ കണ്ണുകൾ നിറയ്ക്കാൻ ഇടയാകരുത്..
അമ്മയ്ക്ക് ഒരു കുഴപ്പമുണ്ട്, ഞാൻ ആരുടെയെങ്കിലും കുറ്റം പറഞ്ഞാൽ അവരെ അമ്മയും വെറുക്കും, അത് പാടില്ല എന്നവൾ നിരന്തരം വഴക്ക് പറയാറുണ്ട്..
നിന്നെ സങ്കടപെടുത്തുന്ന ഏതൊരു കാര്യത്തോടും അമ്മ പ്രതികരിക്കും..
നിന്റെ മേല് വേദനിപ്പിക്കാനും കൈവെയ്ക്കാനും ഉള്ള ധൈര്യം ഇല്ലാതാക്കിയിട്ട് മാത്രമേ ഒരാളെ നീ സ്നേഹിക്കേണ്ടതുള്ളൂ…
അതിനി ഏതു ബന്ധമായാലും..
അമ്മയെ ശിക്ഷിക്കാൻ ആർക്കൊക്കെ അവകാശമുണ്ട് എന്നൊന്നും ചിന്തിക്കാൻ ഉള്ള അവകാശം പോലും ഇല്ലാതെ പോയ ഭൂതകാലമായിരുന്നു അമ്മയുടെ ശത്രു..
അതിന്റെ തനിയാവർത്തനമാകേണ്ട….
നീ, നീയായി വളരുക…
ശെരിയാണ്, ഒരു സ്ത്രീ സുഹൃത്ത് കുറിച്ച പോലെ,
R u ok എന്നൊരു ചോദ്യം ഇടയ്ക്ക്, അനിവാര്യമാണ്… ??
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
Post Your Comments