KeralaCinemaLatest NewsNewsIndiaEntertainment

കേരളത്തിൽ തുടർ ഭരണമുണ്ടാകാമെന്ന് ടോവിനോ തോമസ്

തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വെളിപ്പെടുത്തി യുവതാരം ടൊവിനോ തോമസ്. രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാകുമെന്ന് പറയുകയാണ് താരം. പുതിയ ചിത്രമായ കളയുടെ റിലീസുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

Also Read:ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല ; കോലീബി ആരോപണത്തില്‍ പ്രതികരണവുമായി കെ എന്‍ എ ഖാദര്‍

നിയമസഭാ തെരഞ്ഞെടുപ്പടക്കം ഏതു തെരഞ്ഞെുപ്പുകളിലും വ്യക്തികളെ നോക്കിയാണ് ഞാൻ വോട്ടു ചെയ്യുക. മനസില്‍ ക്യത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാനില്ല. ഏതെങ്കിലും പാര്‍ട്ടിയോട് കൂടുതല്‍ സ്‌നേഹമോ വെറുപ്പോ ഇല്ല. ആരുടെയെങ്കിലും അടുപ്പക്കാരനോ എതിരാളിയോ ആവാന്‍ താല്‍പ്പര്യമില്ല. രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം നഷ്ടമാകും. ഡി.വൈ.എഫ്.ഐ വേദിയില്‍ സ്വന്തം നിലപാടാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടായതുകൊണ്ട് വേദിയില്‍ കയ്യടിയുണ്ടായി. കാര്യങ്ങള്‍ മനസിലാക്കാത്തവര്‍ എതിര്‍ക്കുന്നു. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവാനും ഉണ്ടാവാതിരിയ്ക്കാനും സാധ്യതയുണ്ട്.- ടൊവിനോ വ്യക്തമാക്കി.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരമാണെന്നായിരുന്നു ടൊവിനോ ഡി വൈ എഫ് ഐ വേദിയിൽ പറഞ്ഞത്. രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നത് അഭിമാനം ഉണ്ടാക്കുന്ന കാര്യമാണെന്ന് ടൊവിനോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button