ആലപ്പുഴ • കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി. കായംകുളം എം.എല്‍.എ യു.പ്രതിഭയും ചില നേതാക്കന്മാരും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാജിയ്ക്ക് പിന്നെലെന്നാണ് റിപ്പോര്‍ട്ട്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയിലെ 21 പേരില്‍ 19 പേരും രാജിവച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ്റിൻെറ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡും കൂട്ടരാജിയിലേക്ക് നയിച്ചു.
നേരത്തെ, യു.പ്രതിഭ എംഎൽഎയ്ക്കെതിരെ സോഷ്യല്‍ മീഡിയയല്‍ സംഘടിത ആക്രമണവുമായി കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിട്ടതും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തയായിരുന്നു.
Post Your Comments