കൊച്ചി; മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് മരണം, നാല് പേര്‍ക്ക് ഗുരുതര പരിക്ക്. നിധിന് (35) അശ്വിന് (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്, ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍, വാളകം മേക്കടമ്ബ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന് ബെന്‍സില്‍.
അപകടത്തിൽ ലിതീഷ് (30), സാഗര്‍ (19) അന്തര്‍ സംസ്ഥാനക്കാരായ റമോണ്‍ ശൈഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവര്‍.
കാറിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments