വാഷിംഗ്ടണ്‍: കോവിഡ് പോരാട്ടത്തിൽ പുതിയ മരുന്ന് ഉപയോഗിക്കാൻ നിർണായക നീക്കവുമായി അമേരിക്ക. കോവിഡ് വ്യാപനത്തിനെതിരെ ഉപയോഗിക്കുന്നതിനായി പരീക്ഷിച്ചറിഞ്ഞ റെംഡെസിവിര്‍ മരുന്നിന് യുഎസ് അംഗീകാരം നല്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
മരുന്നിന്റെ ക്ലിനിക്കല്‍ പരിശോധനകളില്‍ കോവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. ആദ്യമായാണ് ഏതെങ്കിലുമൊരു മരുന്ന് കോവിഡിനെതിരെ ഫല പ്രഥമായി ഉപയോഗിക്കാമെന്ന് കണ്ടെത്തുന്നത്.
ഗെലിയാദ് സയന്‍സസ് കമ്ബനിയാണ് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ വികസിപ്പിച്ചത്. ഇത് ശരിക്കും പ്രതീക്ഷ നല്കുന്ന സാഹചര്യമാണെന്ന് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോടായി ട്രംപ് പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഗെലിയാദ് സിഇഒ ഡാനിയല്‍ ഓഡേയും ഉണ്ടായിരുന്നു. മരുന്നിന്റെ 1.5 ദശലക്ഷം ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് കമ്ബനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുത്തിവെയ്പ്പ് വഴിയാണ് റെംഡെസിവിര്‍ രോഗികളിലെത്തിക്കുക. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചേര്‍ന്ന ചില രോഗികള്‍ക്ക് ഇതിനകം തന്നെ മരുന്ന് ലഭ്യമാക്കിയിരുന്നു. അംഗീകാരം ലഭിച്ചതോടെ മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം മരുന്ന് യുഎസില്‍ വ്യാപകമായി ഉപയോഗിക്കും.
Post Your Comments