നടി ഉർവ്വശി റൗട്ടേല കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ വൻ വിമർശനങ്ങൾക്ക് ഇടയൊരുക്കിയിരുന്നു. താൻ കുളിക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധിപേർ നടിയെ വിമർശിച്ച് രംഗത്തെത്തി. കോവിഡ് ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു ഇവരുടെ ഉപദേശം. എന്തായാലും വീഡിയോ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റാണ്. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വിമർശനങ്ങളെ വകവയ്ക്കാത്ത ഉർവ്വശി തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നടി നന്ദിയും പറയുകയുണ്ടായി.
Post Your Comments