തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീളും . പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചും പുതിയ തീരുമാനം. മെയ് 17 വരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനങ്ങളും പാലിച്ച് പരീക്ഷാ നടത്തിപ്പിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹോട്ട്സ്പോട്ടുകള്‍ ഒഴികെ, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ അന്തര്‍ ജില്ലാ യാത്രകള്‍ പ്രത്യേക അനുമതിയോടെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് അനുവദിക്കുക. ഡ്രൈവര്‍ക്ക് പുറമേ രണ്ടു യാത്രക്കാര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ കടകള്‍ തുറക്കാം. ആഴ്ചയില്‍ ആറുദിവസം മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments