ഭോപ്പാൽ : സൈക്കിളിൽ മഹാരാഷ്ട്രയിൽ നിന്ന് സ്വദേശമായ ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശിലെ ബർവാനിയിൽ വച്ചാണ് അമ്പതുകാരനായ തബറാക് അൻസാരി മരിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത്തരത്തിൽ മരിക്കുന്ന മൂന്നാമത്തെ കുടിയേറ്റതൊഴിലാളിയാണിദ്ദേഹം. രണ്ട് ദിവസം മുമ്പ് പത്ത് തൊഴിലാളികൾക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ബിവാണ്ടിയിൽ നിന്നും ഇയാൾ യാത്ര തിരിച്ചത്.
കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട ഇവർക്ക് നാട്ടിലേയ്ക്ക് മടങ്ങുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. സൈക്കിളിൽ 350 കിലോമീറ്റർ പിന്നിട്ടപ്പോഴേയ്ക്കും തബറാക് തല കറങ്ങി താഴെ വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നു തൊഴിലാളികളിലൊരാളായ രമേഷ്കുമാർ ഗോണ്ട് പറഞ്ഞു.
ഭക്ഷണവും മറ്റും ഇല്ലാതെ തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടിയതുമൂലമുണ്ടായ അമിതമായ ക്ഷീണവും ചൂടുമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളു.
Post Your Comments