കൊല്ലം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കാമുകിയെ കാണാനെത്തിയ അഭിഭാഷകന്‍ ഐസൊലേഷനിൽ കുടുങ്ങി. കൊല്ലത്താണ് സംഭവം. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ അഭിഭാഷകന്‍ ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് കാമുകിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയത്.
ലോക്ക്ഡൗണ്‍ കാലയളവില്‍ പലതവണ ഈ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയിരുന്ന അഭിഭാഷകന്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെഅറിയിക്കുകയുമായിരുന്നു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരിലൊരാള്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ ഈ വിവരം ചാത്തന്നൂര്‍ പൊലിസിന ്‌കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലെ വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാള്‍ എത്തിയത്.
ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാള്‍ ചാത്തന്നൂര്‍-ആദിച്ചനല്ലൂര്‍ അതിര്‍ത്തി പ്രദേശമായ കട്ടച്ചലില്‍ എത്തിയത്. പൊലിസിെന്റ നിര്‍ദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാള്‍ ഈ വീട്ടില്‍ത്തന്നെ ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ആറു മാസമാസം മുന്‍പ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകന്‍ ഇയാളുടെ ഉടമസ്ഥതയില്‍ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റില്‍ വച്ചാണ് യുവതിയുമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാന്‍ കഴിയാതിരുന്നതോടെ ഇവര്‍ പരസ്പരം കണ്ടിരുന്നില്ല.
ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ കോട്ടയത്ത് വച്ച് ക്യാന്‍സര്‍ ബാധിച്ച് മരിക്കുകയും ഭര്‍ത്താവ് മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കോട്ടയത്തേയ്ക്ക് പോവുകയുംചെയ്തു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ കോട്ടയത്ത് ഗൃഹനിരീക്ഷണത്തില്‍ കഴിയുകയുമാണ്.
14 ദിവസം ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാല്‍ മതിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments