വാഷിംങ്ടണ്‍: മരിച്ചിട്ടില്ല, ജീവനോടെ ഉണ്ടെന്ന് വ്യക്തമാക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തില്‍ ആകാംക്ഷയോടെ ലോകരാഷ്ട്രങ്ങള്‍. ഹൃദയശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവിനെ തുടര്‍ന്ന് കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന അഭ്യൂഹങ്ങളായിരുന്നു പരന്നത്. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളുന്നതായിരുന്നു ഉത്തര കൊറിയ ഇന്ന് പുലര്‍ച്ചെ പുറത്തു വിട്ട ദൃശ്യങ്ങള്‍. കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്‍രെ ദൃശ്യങ്ങളാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്.
ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കയും രംഗത്ത് എത്തിയിരിക്കുകയാണ്.
ഈ വാരാന്ത്യത്തോടെ കിം ജോങ് ഉന്നുമായി ഈ വാരാന്ത്യത്തോടെ സംസാരിച്ചേക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. കിം ജോങ് ഉന്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. ഉചിതമായ സമയത്ത് ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് ചിലത് പറയാനുണ്ടെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ച പ്യോംഗ്യാങ്ങില്‍ നടന്ന വളം ഫാക്ടറിയുടെ ഉദ്ഘാടന പരിപാടിയിലാണ് കിം പങ്കെടുത്തത്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തത്. ഏറെ നാളുകള്‍ക്ക് ശേഷം കിമ്മിനെ കണ്ടതോടെ ജനം ആവേശ ഭരിതരായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഹോദരി കിം യോ ജോങ്ങിനും രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കിം ജോങ് ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യവസായ കേന്ദ്രം കിം നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടിട്ടുണ്ട്
Post Your Comments