ഡെറാഡൂണ്‍: തബ്‌ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ച എട്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. 16 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരില്‍ 8 പേര്‍ക്കെതിരെ കേസെടുത്തതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം സംസ്ഥാന ഭരണകൂടത്തെയോ പോലീസിനെയോ അറിയിച്ചില്ല എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
Read also: ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്‍മാര്‍ക്ക് തിരിച്ചുപോകാന്‍ അനുമതി നൽകി കേന്ദ്രസർക്കാർ
മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധമായും അറിയിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്ന് അറിയിച്ചിരുന്നതാണെന്നും ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു.
Post Your Comments